നടി ആക്രമിയപ്പെട്ട കേസ്; അഡ്വ. രാജു ജോസഫിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

നടിയെ അക്രമിച്ച കേസിലെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. രാജു ജോസഫ് നല്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ അടങ്ങുന്ന മൊബൈൽ ഫോൺ നശിപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എന്നാല് പ്രതികൾക്ക് നിയമ സഹായം നൽകുകയാണ് ചെയ്തതെന്നാണ്  അഭിഭാഷകന്‍റെ വാദം. സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും.

error: Content is protected !!