കണ്ണൂർ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഇ കോമേഴ്‌സ് സൗജന്യ പരിശീലനം

കണ്ണൂർ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് 6 ദിവസത്തെ സൗജന്യ ഇ കോമേഴ്‌സ് പരിശീലനം നൽകുന്നു. മെയ് ആദ്യവാരം നടത്തുന്ന പരിശീലന പരിപാടിയിൽ വിവിധ സംരംഭകത്വ ആശയങ്ങളുടെയും അവസരങ്ങളുടെയും വിലയിരുത്തൽ, ഡിജിറ്റൽ മാർക്കറ്റിങ്, സംരഭകത്വ കഴിവുകൾ, ലീഡർഷിപ്പ് ട്രെയിനിങ് , പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കൽ, എന്റർപ്രൈസ് മാനേജ്‌മന്റ്, വായ്‌പ്പാ മാർഗനിർദേശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ പേരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പരിശീലന പരിപാടിയിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. കണ്ണൂർ, കാസറഗോഡ്, വയനാട്, മാഹി ജില്ലകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുക. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, എന്നിവ വ്യകതമാക്കി ഡയറക്ടർ, റുഡ്‌സെറ് ഇൻസ്റ്റിറ്റ്യൂട്ട് , പി.ഓ. കാഞ്ഞിരങ്ങാട് , കരിമ്പം (വഴി), കണ്ണൂർ 670142 എന്ന വിലാസത്തിൽ അപേക്ഷ നല്‍കണം.പ്രിൽ 20നു മുമ്പായി അപേക്ഷനല്‍കുക. ഓൺലൈനായി അപേക്ഷിക്കാൻ സന്ദർശിക്കുക www.rudset .com .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ ​0460 2226573/8129620530 / 9961336326/8301995433

കണ്ണൂർ ജില്ലയിൽ​,​ കാഞ്ഞിരങ്ങാട് സ്ഥിതി ചെയ്യുന്ന റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 1985 ൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻറ്റെ കീഴിൽ കാനറാബാങ്ക്, സിണ്ടിക്കേറ്റ് ബാങ്ക്, ധർമ്മസ്ഥല SDME ട്രസ്റ്റിൻറ്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം18 നും 45 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് വിവിധ മേഖലകളിൽ ഭക്ഷണവും താമസവും ഉൾപ്പടെ പൂർണമായും സൗജന്യമായി സംരംഭകത്വ വികസന പരിശീലനം നൽകിവരുന്നു.വിജയകരമായി പരിശീലനം പൂർത്തിയായവർക്ക്‌ സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം സംരംഭം തുടങ്ങാൻ ബാങ്ക് വായ്പ്പയുൾപ്പടെ എല്ലാവിധ സഹായവും നൽകിവരുന്നു.

error: Content is protected !!