സന്തോഷ് ട്രോഫി: കേരളവുംബംഗാളും ഒപ്പത്തിനൊപ്പം മത്സരം അധിക സമയത്തേക്ക് നീട്ടി.

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ കേരളവും ബംഗാളും ഒപ്പത്തിനൊപ്പം. മത്സരം അധിക സമയത്തേക്ക് നീട്ടി. കളി ആരംഭിച്ച് 19-ാം മിനിറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. തുടര്‍ന്ന്
69-ാം മിനുറ്റില്‍ ബംഗാളിന്റെ ജിതിന്‍ മൂര്‍വുവാണ് ഗോള്‍ മടക്കി. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് പന്തുമായി കുതിച്ച ജിതിന്‍ ബംഗാള്‍ ഗോള്‍കീപ്പറേയും മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു.

പതിമൂന്ന് വര്‍ഷമായി കേരളം സന്തോഷ് ട്രോഫിയില്‍ കിരീടം ചൂടിയിട്ട്. 2005-ല്‍ ഡല്‍ഹിയിലായിരുന്നു അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോറ്റു. അഞ്ചു വര്‍ഷത്തിനുശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിനിറങ്ങുന്നത്.

error: Content is protected !!