സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ

മിസോറമിനെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചാണ് അഞ്ചുവർഷത്തിനു ശേഷം
സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിലെത്തിയത്. മൽസരത്തിന്‍റെ രണ്ടാം പകുതിയിൽ വി.കെ.അഫ്ദലാണ് കേരളത്തിനുവേണ്ടി വിജയ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് അഫ്ദൽ പകരക്കാരനായി കളത്തിലിറങ്ങിയത്.

നിർണായക പോരാട്ടത്തിന്‍റെ ആദ്യപകുതിയി ഗോൾ രഹിതമായിരുന്നു. മികച്ച ആക്രമണവുമായി മിസോറം കളം നിറഞ്ഞപ്പോൾ ഗോൾ വഴങ്ങാതെ കേരളത്തിന്‍റെ പ്രതിരോധ നിര പിടിച്ചു നിന്നു. ഫൈനലിൽ ബംഗാളാണ് കേരളത്തിന്‍റെ എതിരാളി.

error: Content is protected !!