സന്തോഷ് ട്രോഫി കേരളത്തിന്‌

ആവേശം കൊടുമുടി കയറിയ പോരാട്ടത്തിന് സമാപ്തി. അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിന്‌ സ്വന്തം. ശക്തരായ വെസ്റ്റ് ബംഗാളിനെ 2നെതിരെ 4 ഗോളുകൾക്ക് കേരളം കീഴടക്കിയത്. 18ആം മിനുട്ടിൽ പി വി ജിതിനിലൂടെ ലീഡ് നേടിയ കേരളം 69ആം മിനുട്ട് വരെ ലീഡ് നിലനിർത്തി. ബംഗാളിന്റെ സമനില ഗോളോടെ മത്സരം വീണ്ടും തീ പാറുന്നതായി. നിശ്ചിത സമയം പൂർത്തിയാകുമ്പോൾ സമ നില തുടർന്നു. എന്നാൽ നിർഭാഗ്യം മത്സരത്തിലുടനീളം ബൂട്ട് കെട്ടി കേരളത്തിനൊപ്പം ഉണ്ടായിരുന്നു. ഗോളെന്നുറപ്പിച്ച മൂന്ന് അവസരങ്ങളാണ് കേരളത്തിന്‌ നഷ്ടമായത്. ഇതിലൊന്ന് ഗോളി പോലും ഇല്ലാത്ത പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ആയിരുന്നു.
അധികസമയത്തും ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയതോടെ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.

error: Content is protected !!