സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തിയ ടീം അംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സന്തോഷ് ട്രോഫി കിരീടം നേടി കേരളത്തിന്റെ അഭിമാനമായ ടീമിന് സര്‍ക്കാര്‍ സമ്മാനം നല്കാന്‍ തീരുമാനിച്ചത്. ടീമിലെ ഒരോത്തര്‍ക്കും രണ്ടുലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയുമാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദേശിയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരളത്തിന്റെ താരങ്ങള്‍ 1.5 ലക്ഷം രുപയും സമ്മാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോഴിക്കോട് നടന്ന മത്സരത്തില്‍ കരുത്തരായ റെയില്‍വേയാണ് കേരളം പരാജയപ്പെടുത്തിയത്.

പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക് എത്തിച്ച ടീമിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കായികമന്ത്രി എസി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്.നേരത്തെ കിരീടം നേടിയ ടീം അംഗങ്ങളെയും പരിശീലകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു.ആവേശകരമായ മത്സരത്തിലൂടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്ന് പിണറായി വ്യക്തമാക്കി. പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകര്‍ത്ത് കേരളത്തിന് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അനുമോദിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവും അനുമോദിച്ചിരുന്നു. പതിനാലു വര്‍ഷത്തിനു ശേഷം കൈവരിച്ച ഈ വിജയത്തിലൂടെ ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് കേരളത്തിന്റെ ആധിപത്യം പുനഃസ്ഥാപിക്കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു. ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി, ജയസൂര്യ എന്നിവരും രംഗത്തെത്തിയിരുന്നു.

error: Content is protected !!