കല്യാൺ ജൂവലേഴ്‌സ് ഗ്ലോബൽ ബ്രാൻഡ് അംബസഡറായി കത്രീന കൈഫ്

പ്രമുഖ ബോളിവുഡ് നടി കത്രീന കൈഫിനെ കല്യാൺ ജൂവലേഴ്‌സ് ഗ്ലോബൽ ബ്രാൻഡ് അംബസഡറായി നിയമിച്ചു, കല്യാൺ ജൂവലേഴ്സിന്റെ സ്പെഷ്യൽ ആഭരണങ്ങളുടെ പ്രചാരണവും ഗൾഫ് രാജ്യങ്ങളിലെ കസ്റ്റമർ റിലേഷനുമായിരിക്കും കത്രീനയുടെ മുഖ്യ ചുമതല. ഉത്തരേന്ത്യയിലും പശ്ചിമ ഇന്ത്യയിലെ മാർക്കറ്റുകളിലും കമ്പനിയുടെ പരസ്യ പ്രചാരണങ്ങൾക്ക് അവർ നേതൃത്വം നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ അറിയിച്ചു.

കത്രീനയ്ക്ക് പുറമെ അമിതാബ് ബച്ചൻ, ജയാ ബച്ചൻ, നാഗാർജുന, പ്രഭു, ശിവരാജ് കുമാർ, മഞ്ജു വാരിയർ എന്നിവരും ബ്രാൻഡ് അംബാസഡർമാരായി തുടരും.

error: Content is protected !!