ജിഎസ്ടി; നികുതി വരവ് 741,000 കോടി രൂപ

ജി എസ് ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യത്തെ ഒമ്പതു മാസത്തെ [ജൂലൈ – മാർച്ച് ] നികുതി വരവ് 741,000 കോടി രൂപ. ഇത് നേരത്തെ നിശ്ചയിച്ചിരുന്ന ടാർജെറ്റിനെക്കാൾ അല്പം കുറവായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മാസം തോറും ശരാശരി 92,000 കോടി രൂപ വീതം കളക്ട് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ശരാശരി കളക്‌ഷൻ 89,000 കോടിയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിൽ 119,000 കോടി രൂപ സെൻട്രൽ ജി എസ് ടിയായും 172,000 കോടി രൂപ സ്റ്റേറ്റ് ജി എസ് ടി ആയും കളക്ടറ് ചെയ്തു. ഇറക്കുമതി തീരുവ ഉൾപ്പടെ 366,000 കോടി രൂപ ഇന്റഗ്രേറ്റഡ് ജി എസ് ടി ആയും സമാഹരിക്കാൻ കഴിഞ്ഞു . ജി എസ് ടി നികുതിക്ക് പുറമെ സെസ് ഇനത്തിൽ പിരിഞ്ഞു കിട്ടിയത് 62,021 കോടി രൂപയുമാണ്.

error: Content is protected !!