ഐ പി എല്‍; ഇന്ന്‍ സണ്‍റൈസേഴ്‌സും കിംഗ്‌സ് ഇലവനും കളത്തില്‍

സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈയെയും രാജസ്ഥാനെയും കൊല്‍ക്കത്തയെയും 150ല്‍ താഴെ സ്‌കോറിലേക്ക് ചുരുക്കിയ ബൗളിംഗ് നിര ആരിലും അസൂയ ഉളവാക്കും. ഭുവനഷ്വര്‍ കുമാറും ബില്ലി സ്റ്റാന്‍ലേക്കും റാഷിദ് ഖാനും ഷക്കീബ് അല്‍ ഹസ്സനും ഒന്നിക്കുമ്പോള്‍ കോലിയെ പോലുള്ള നായകന്മാര്‍ക്കുള്ള തലവേദനയൊന്നും വില്ല്യംസണിന് ഇല്ല.

ശിഖര്‍ ധവാനും വില്ല്യംസണും ബാറ്റിംഗില്‍ വിശ്വസ്തര്‍. മൂന്ന് കളിയിലും രണ്ടാമത് ബാറ്റ് ചെയ്താണ് സണ്‍റൈസേഴ്‌സ് ജയിച്ചത്. അതേസമയം 3 കളിയില്‍ രണ്ടെണ്ണത്തില്‍ ജയിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ വില കുറച്ചുകാണാനാകില്ല. ആദ്യ അവസരത്തില്‍ തന്നെ കളിയിലെ കേമനായ ക്രിസ് ഗെയില്‍ ഫോമിലേക്കുയര്‍ന്നാല്‍ ഏത് വമ്പനും പഞറാകും.

താരലേലത്തിലെ 11 കോടി രൂപയ്‌ക്കൊത്ത കളി കെ എല്‍ രാഹുല്‍ പുറത്തെടുക്കുന്നുണ്ടെങ്കിലും യുവ് രാജ് സിംഗിന്റെ കാര്യത്തില്‍ അത്രയും ആത്മവിശ്വാസമില്ല. ആന്‍ഡ്രൂ ടൈ ഒഴികെയുളള പേസര്‍മാര്‍ മികച്ച ഫോമില്‍ അല്ലാത്തതാണ് പഞ്ചാബിന്റെ പ്രധാന പ്രശ്‌നം. സ്പിന്നര്‍മാരാണ് മിക്കപ്പോഴും സെവാഗിന്റെ രക്ഷയ്‌ക്കെത്തിയത്.

error: Content is protected !!