കോമണ്‍ വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിൽനിന്ന് രണ്ട് മലയാളിതാരങ്ങളെ പുറത്താക്കി. കെടി ഇർഫാനും രാകേഷ് ബാബു എന്നിവരാണ് പുറത്തായത്. താമസ സ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ട്രിപ്പിൽ ജംപിൽ രാകേഷ് ബാബുവിന് നാളെയായിരുന്നു മത്സരം. റേസ് വാള്‍ക്കര്‍ താരമാണ് ഇര്‍ഫാന്‍.

ഇരുവരെയും ഒമ്പതു മണി മുതല്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തതായും ഇന്ന് (ഏപ്രില്‍ 13) മുതല്‍ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കിയതായും ഗെയിംസ് അസോസിയേഷന്‍ അറിയിച്ചു. ഓസ്ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന ആദ്യ വിമാനത്തില്‍ ഇരുവരെയും കയറ്റിവിടണമെന്നും അസോസിയേഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ സിറിഞ്ച് കണ്ടെത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നുമുള്ള നിലപാടിലാണ് താരങ്ങള്‍.

ഗെയിംസില്‍ ഇന്ത്യ പതിനഞ്ചാം സ്വർണം നേടി മൂന്നാം സ്ഥാനത്താണ്. 50മീ. റൈഫിൾ ത്രീ പൊസിഷനിൽ തേജസ്വനി സാവന്ത് സ്വർണം നേടി. ഈയിനത്തിൽ ഇന്ത്യയുടെതന്നെ അഞ്ജു മുദ്ഗിലിനായിരുന്നു വെളളി.

error: Content is protected !!