സഞ്ജുവിനെ വെല്ലുവിളിച്ച് വിനോദ് കാംബ്ലി

‘എല്ലാവരും പറയുന്നതുപോലെ സഞ്ജു സാംസണ്‍ ക്ലാസിക് പ്ലെയര്‍ ആണെങ്കില്‍ അദ്ദേഹം ഐ പി എല്ലില്‍ ഒരു സെഞ്ച്വറി നേടിക്കാണിക്കട്ടെ..അതുമല്ലെങ്കില്‍ ഓറഞ്ച് ക്യാപ് എത്രകാലം അദ്ദേഹം കൈവശം വയ്ക്കും എന്ന് നോക്കാം. അതിനുശേഷം വേണമെങ്കില്‍ ഞാന്‍ സമ്മതിച്ചുതരാം അദ്ദേഹം എന്തെങ്കിലും തരത്തില്‍ പ്രത്യേകതയുളള കളിക്കാരനാണ് എന്ന്.’ കാംബ്ലി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ സഞ്ജുവിന്റെ ആഭ്യന്തര സീസണിലെയും ഐപിഎല്‍ സീസണിലെയും പ്രകടനത്തെ വിലയിരുത്തുന്ന കമേന്റര്‍മാര്‍ക്ക് വേറെയൊന്നും പറയാനില്ലേ. ഇത് കേട്ട് ബോറടിക്കുന്നുവെന്നു് കാംബ്ലി ട്വീറ്റ് ചെയ്തിരുന്നു. കാംബ്ലിയുടെ ട്വീറ്റ് പക്ഷേ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര സുഖിച്ചിട്ടില്ല. മികച്ച കളി പുറത്തെടുത്താല്‍ കമേന്റര്‍മാര്‍ ആ താരത്തെ കുറിച്ച് പറയുന്നത് സ്വാഭാവികമാണ്. മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ കുറിച്ചെല്ലാം കമേന്റര്‍മാര്‍ അഭിപ്രായം പറയുമെന്നും കമന്റിലൂടെ അഭിപ്രായപ്പെടുന്നു. അതേസമയം, ദക്ഷിണേന്ത്യന്‍ താരങ്ങള്‍ മികവ് തെളിയിക്കുന്നതിലുള്ള അസൂയയാണ് ഈ ട്വീറ്റിന് ആധാരമെന്നും കാംബ്ലിക്ക് പരിഹാസമുണ്ട്. മോശം കമന്ററിയാണെങ്കില്‍ താങ്കള്‍ക്ക് കമേന്ററായിക്കൂടെ എന്ന ചോദ്യവും ഇതിനിടയില്‍ ചില വിരുതന്‍മാര്‍ ചോദിക്കുന്നുണ്ട്.

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ മിന്നുന്ന ഫോമിലാണ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിക്കഴിഞ്ഞു. ലോക ക്രിക്കറ്റിലെ വമ്പന്‍ ബാറ്റ്സ്മാന്‍മാരായ വിരാട് കോഹ്ലി, ക്രിസ് ഗെയ്ല്‍, ഡിവില്ലിയേഴ്സ് തുടങ്ങിയ പ്രമുഖരെ പിന്നിലാക്കിയാണ് യുവതാരമായ സഞ്ജു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരിക്കുന്നതെന്നത് താരത്തിന്റെ മികവ് വിളിച്ചോതുന്നതാണ്.

error: Content is protected !!