സ്മിത്തും വാര്‍ണ്ണറും തിരിച്ചെത്തുന്നു???

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു. ക്ലബുകള്‍ക്കായി കളിക്കാന്‍ ഇരുവര്‍ക്കും ന്യൂ സൗത്ത് വെയ്‌ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍റെ അനുമതി. സ്മിത്തിനെയും വാര്‍ണറെയും ക്ലബുള്‍ക്കായി കളിക്കുന്നതില്‍ നിന്ന് വിലക്കില്ലെന്ന് ന്യൂ സൗത്ത് വെയ്‌ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ഇരുവരെയും 12 മാസത്തേക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് നേരിടുന്ന താരങ്ങള്‍ ക്ലബ് ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കണം എന്ന നിയമം നിലനില്‍ക്കേയാണ് താരങ്ങള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ വിലക്ക് നേരിടുന്ന മൂന്നാമനായ ബാന്‍ക്രോഫ്റ്റിന് അനുമതിക്കായി ഇനിയും കാത്തിരിക്കണം.

എന്നാല്‍ തിങ്കളാഴ്ച്ച നടക്കുന്ന വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഡിസ്‌ട്രിക് ക്രിക്കറ്റ് കൗണ്‍സിലിന്‍റെ മീറ്റിംഗില്‍ ബാന്‍ക്രോഫ്റ്റിന് അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്‍റെ നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ ഏത് താരത്തിനും ദേശീയ ടീമില്‍ ഇടം ലഭിക്കും എന്ന് പരിശീലകനായി ചുമതലയേറ്റ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!