രൂപയുടെ വിനിമയ മൂല്യം 13 മാസത്തെ താഴ്ന്ന നിരക്കില്‍

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 13 മാസത്തെ താഴ്ന്ന നിരക്കില്‍. രൂപ 66ന് താഴേക്ക് പതിച്ചു. 30 പൈസയുടെ നഷ്‌ടമാണ് മൂല്യത്തില്‍ ഇന്ന് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ദ്ധിക്കുന്നതാണ് മൂല്യം ഇടിവിനുള്ള പ്രധാന കാരണം.

ക്രൂഡോയില്‍ വാങ്ങുന്നതിനായി വന്‍ തോതിലാണ് ഡോളര്‍ ചെലവഴിക്കുന്നത്. ധനക്കമ്മി ഉയരുന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ കുറയ്‌ക്കുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതും രൂപയ്‌ക്ക് തിരിച്ചടിയാകുന്നുണ്ട്.

22 പൈസ നഷ്‌ടത്തില്‍ 66 രൂപയ്‌ക്ക് മുകളിലാണ് നിലവില്‍ രൂപയുടെ വിനിമയം.എണ്ണവില ഉയരുന്നതും പ്രാദേശിക ഓഹരി വിപണികളുടെ പതനവും രൂപയ്‌ക്കു പ്രഹരമായിട്ടുണ്ട്.രാജ്യത്തിന്റെ ധനക്കമ്മി ഉയരുന്നതും പ്രതികൂല ഘടകമാണ്‌. വിദേശിനിക്ഷേപകര്‍ ഇന്ത്യ വിപണികളില്‍ നിന്നു പിന്‍മാറുന്നതും രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്.

error: Content is protected !!