മൊബൈല്‍ ഫോണ്‍ റീചാര്‍ജിങില്‍ വന്‍ ഇടിവ്

ഡിജിറ്റല്‍ റീചാര്‍ജിങ് വര്‍ധിക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകളുടെ റീടെയില്‍ റീചാര്‍ജിങില്‍ വന്‍ ഇടിവ്. പ്രീപെയ്ഡ് റീചാര്‍ജിങ്ങില്‍ കഴിഞ്ഞ മാസം 5 മുതല്‍ 10 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ രണ്ട് ദിവസമായി സ്ഥിതി കൂടുതല്‍ വഷളായി 20 മുതല്‍ 25 ശതമാനം വരെ ഈ മേഖലയില്‍ നിന്നുളള വരുമാനത്തില്‍ ഇടിവുണ്ടായി. ചില സംസ്ഥാനങ്ങളില്‍ നടന്ന എടിഎം പ്രതിസന്ധിയാവാം നിലകൂടുതല്‍ വഷളാക്കിയതെന്നാണ് ഈ മേഖലയില്‍ നിന്നുളളവരുടെ നിഗമനം.

നോട്ടു നിരോധനത്തിന് ശേഷം പ്രീപെയ്‍ഡ് മൊബൈല്‍ റീചാര്‍ജ് രംഗത്ത് ദിനംപ്രതി വരുമാന നഷ്ടം നേരിടുകയാണ്. എന്നാല്‍ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ജിയോ തുടങ്ങിയ സേവന ദാതാക്കള്‍ വരുമാനത്തില്‍ വന്ന ഈ കുറവിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരുകാലത്ത് വലിയ രീതിയില്‍ ബിസിനസ്സ് വളര്‍ച്ച പ്രകടിപ്പിച്ച പ്രീപെയ്ഡ് റീചാര്‍ജിങിനോട് ഇപ്പോള്‍ ജനത്തിന് താത്പര്യം കുറഞ്ഞുവരുന്നുവെന്നതാണ് സത്യാവസ്ഥ.

error: Content is protected !!