സാംസങ് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

സാംസങ് 20-20 കാര്‍ണിവല്‍ നടത്തി ആമസോണ്‍. ഐപിഎല്‍ പ്രമാണിച്ച് ഗ്യാലക്‌സി എ8 പ്ലസ്. ഗാലക്‌സി എ8 പ്രൈം, ഗാലക്‌സി ഓണ്‍ പ്രോ, ഗാലക്‌സി നോട്ട് 8 ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. ഏപ്രില്‍ 18 മുതല്‍ 21 വരെയാണ് ഈ ഓഫര്‍ കാലാവധി.

34,990 രൂപ വിലയുള്ള സാംസങ് ഗാലക്സി എ8 പ്ലസ് 29,990 രൂപയ്ക്ക് ലഭിക്കും. ഗാലക്സി ഓണ്‍7 പ്രൈം (32ജിബി)ന്റെ വില 12,990 രൂപയില്‍ നിന്നും 9,990 രൂപയിലേക്കെത്തി. ഇതിന്റെ 64 ജിബി പതിപ്പിന്റെ വില 14,990 ല്‍ നിന്ന് 12,990 രൂപയിലെത്തി. ഗാലക്സി നോട്ട് 8ന് 6790 രൂപ വിലക്കിഴിവില്‍ 67,900 രൂപയ്ക്ക് ലഭിക്കും. ഇതിന് 74,690 രൂപയായിരുന്നു പഴയ വില. കൂടാതെ ഗാലക്സി ജെ7 പ്രൈം 2, ജെ7 പ്രോ, ജെ7 മാക്സ്, ജെ7 ഡ്യുവോ, ടാബ് എ തുടങ്ങിയ സ്മാര്‍ട്ഫോണുകളും സാംസങ് 20-20 കാര്‍ണിവലില്‍ മികച്ച വിലക്കുറവില്‍ വില്‍പനയ്ക്കെത്തുന്നുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന സ്പോണ്‍സറായ സാംസങ്ങ്, ദിവസേന 20 ഭാഗ്യശാലികള്‍ക്ക് മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ജേഴ്സിയും സമ്മാനമായി നല്‍കും.

error: Content is protected !!