ദിവസവും പൈനാപ്പിള്‍ കഴിച്ചു നോക്കൂ ഫലം അനുഭവിച്ചറിയാം

പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിനു മികച്ചതാണ് എന്നതില്‍ സംശയമില്ല. ധാരാളം പോഷകഗുണങ്ങള്‍ ഉള്ളവയാണ് പഴവര്‍ഗങ്ങള്‍. അതില്‍ തന്നെ എല്ലാവർക്കും ഇഷ്ടമായ ഒന്നാണ് പൈനാപ്പിള്‍. രുചിയോടൊപ്പം ഒരുപാട് ഗുണങ്ങളും ഉള്ള ഒന്നാണ് ഇത്. ഹൃദയ–ശ്വാസസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് പൈനാപ്പിള്‍.

ദിവസവും രണ്ടു മുറി പൈനാപ്പിള്‍ ശീലമാക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

മുറിവുകള്‍ ഉണക്കും

Bromelain എന്ന പദാര്‍ഥം ധാരാളം അടങ്ങിയ ഒന്നാണ് ഇത്. മുറിവുകള്‍ വേഗത്തില്‍ ഉണക്കാനും കേടുവന്ന കോശങ്ങളെ നീക്കം ചെയ്യുന്നതിനും ഇതു നല്ലതാണ്. ചെറിയ ചെറിയ മുറിവുകളും ചതവുകളും വേഗത്തില്‍ ഉണക്കാന്‍ പൈനാപ്പിളിന്റെ കഴിവ് ഒന്നു വേറെ തന്നെ.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തെ സംരക്ഷിക്കാന്‍ പൈനാപ്പിളിന്റെ ശക്തി എടുത്തുപറയണം. വൈറ്റമിന്‍ സി ധാരാളം അടങ്ങിയതാണ് പൈനാപ്പിള്‍. collagen ഉത്പാദനം കൂട്ടാനും ഇത് സഹായിക്കും.

എല്ലിന്റെ ആരോഗ്യം

മഗ്നീഷ്യം, കാല്‍സ്യം എന്നിവയുടെ കലവറയാണ് പൈനാപ്പിള്‍. ഒരു കപ്പ്‌ പൈനാപ്പിള്‍ ജ്യൂസ്‌ കഴിച്ചാല്‍ ഒരുദിവസം ആവശ്യമായ മഗ്നീഷ്യത്തിന്റെ 70% ആണ് ലഭിക്കുന്നത്.

സ്ട്രോക്ക് തടയുന്നു

പൊട്ടാസ്യം ധാരാളം അടങ്ങിയ പൈനാപ്പിള്‍ സ്ട്രോക്ക് തടയാനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. കൂടാതെ രക്തക്കുഴലുകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാനും പൈനാപ്പിളിനു സാധിക്കും.

ചെറുപ്പം നിലനിര്‍ത്തും

അതേ ചെറുപ്പം നിലനിര്‍ത്താനും പൈനാപ്പിള്‍ മതി. ഇതിലെ മഗ്നീഷ്യം ആണ്കോശങ്ങളെ പ്രായമാകുന്നതില്‍ നിന്നു സംരക്ഷിക്കുന്നത്. ഒരു ആന്റി ഏജിങ് ഘടകം തന്നെയാണ് പൈനാപ്പിള്‍.

ദഹനം എളുപ്പമാക്കും

പൈനാപ്പിളില്‍ ധാരാളം ഫൈബര്‍ ഉണ്ട്. ഇത് മലശോധന എളുപ്പത്തിലാക്കും. മലബന്ധം തടയും. അള്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് പൈനാപ്പിള്‍ ഉത്തമമാണ്. എന്നാല്‍ പൈനാപ്പിള്‍ ജ്യൂസ്‌ ധാരാളം അസിഡിറ്റി ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അമിതമായാല്‍ അമൃതും വിഷം എന്ന് ഓര്‍ക്കുക.

error: Content is protected !!