വണ്ണം കുറയ്ക്കാന്‍ ഡ്രൈ ഫ്രൂട്ട്സ്???

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ എന്ന സംശയം പലര്‍ക്കുമുണ്ട്.

ഉണക്കപ്പഴങ്ങളില്‍ അമിത ഊര്‍ജ്ജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നാണ് പറയാറുളളത്. എന്നാല്‍ അങ്ങനെയല്ല, ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്നുമാത്രമല്ല ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് അമിത വണ്ണം കുറയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രത്യേകിച്ച് കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് പറയുന്നത്. ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

error: Content is protected !!