മുടി വളരാണോ?? കഴിച്ചോളൂ ഈ ഭക്ഷണം

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്​ടപ്പെടുന്ന പഴമാണ്​ സ്​ട്രോബറി. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഇൗ പഴം ആന്‍റി ഒാക്​സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്​. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

കാലിഫോർണിയ ആണ്​ സ്​ട്രോബറിയുടെ ഏറ്റവും വലിയ ഉൽപ്പാദകർ. ​ഐസ്​ക്രീം ആയും ഷേക്ക്​ ആയും കേക്ക്​ ആയും ചോ​ക്ലേറ്റായും ഇവ നമ്മുടെ ഭക്ഷണത്തിൽ ഇടംപിടിക്കുന്നു. അതുപോലെ തന്നെ നിങ്ങളുടെ ചർമത്തിൽ അത്​ഭുതങ്ങൾ വിരിയിക്കാൻ സ്​ട്രോബറിക്കാവും.

error: Content is protected !!