വെറും വയറ്റില്‍ ഗ്രീന്‍ കുടിക്കല്ലേ

ഏറ്റവും കൂടുതൽ പേർ ഇഷ്​ടപ്പെടുന്ന പാനീയമാണ്​ ചായ. തണുപ്പ്​ അനുഭവപ്പെടു​മ്പോൾ, തൊണ്ടയിൽ അസ്വസ്​ഥത അനുഭവപ്പെടുമ്പോള്‍, വിശ്രമം ആഗ്രഹിക്കുമ്പോള്‍, രാത്രി ഉറക്കമൊഴിച്ചിരിക്കു​മ്പോള്‍ എല്ലാം നമ്മൾ ചായയിൽ അഭയം കണ്ടെത്താറുണ്ട്​. കട്ടന്‍ ചായയും പാല്‍ ചായയും ലമണ്‍ ടീയും ഗ്രീന്‍ ടീയുമെല്ലാം ഇപ്പോള്‍ നമ്മുടെ ഇഷ്ട പാനീയമായി മാറി.

ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ് ഗ്രീന്‍ ടീ. ഇതിലടങ്ങിയിരിക്കുന്ന ആന്‌റിഓക്‌സിടന്‌റുകളാണ് ഇതിന് ഗുണം നല്‍കുന്നതും. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണ്. മാത്രമല്ല, ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഗ്രീന്‍ ടീ മികച്ചതാണ്. എന്നാല്‍ കുടിക്കേണ്ട സമയത്തല്ല കുടിക്കുന്നതെങ്കില്‍ ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

പല സമയത്തും ഗ്രീന്‍ ടീ കുടിക്കുന്നവരുണ്ട്. അതിരാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കരുത്. ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാക്കും. കൂടാതെ രാവിലത്തെ ഗ്രീന്‍ ടീ വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കുകയും വയറിനു പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതുപോലെ ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതല്ല. ഇത് വൈറ്റമിന്‍ ബി 1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുകയും ബെറിബെറി എന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.

error: Content is protected !!