ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

സെന്‍സെക്‌സ് 219.58 പോയിന്റ് ഇടിഞ്ഞ് 33,105.32 ലും നിഫ്റ്റി 79.15 പോയിന്റ് ഇടിഞ്ഞ് 10,170.10 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 378 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1137 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, എസ്ബിഐ, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, വേദാന്ത, റിലയന്‍സ്, സണ്‍ ഫാര്‍മ, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!