വീണ്ടും ഞെട്ടിച്ച് ജിയോ; ഉപയോക്തകള്‍ക്ക് 10 ജിബി സൗജന്യം

പുത്തന്‍ ഡാറ്റാ ഓഫറുകളുമായി ഉപയോക്താക്കളെ ഞെട്ടിക്കുന്ന റിലയന്‍സ് ജിയോ അടുത്ത സൗജന്യ ഓഫറുമായി രംഗത്ത്. നിലവില്‍ ജിയോയുടെ ഡാറ്റാ പ്ലാന്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൗജന്യമായി പത്ത് ജിബി ഡാറ്റ നല്‍കുന്നു. മാര്‍ച്ച് 27 നുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം എന്ന നിബന്ധനയിലാണ് ഈ സൗജന്യ ഓഫര്‍ ലഭിക്കുന്നത്. പ്രധാനമായും ജിയോ ടിവി ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

മൈ ജിയോ ആപ്പ് വഴിയും ചില തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ ജിയോയുടെ ഡെയ്ലി ഡാറ്റ ലിമിറ്റ് കഴിഞ്ഞ ശേഷം മാത്രമേ ഈ അധിക ഡാറ്റ ഉപയോഗിക്കാന്‍ കഴിയൂ. അതായത് 149 രൂപയ്ക്ക് ഡാറ്റാ ഓഫര്‍ ചെയ്ത വ്യക്തിക്ക് തന്റെ ഡെയ്‌ലി ലിമിറ്റായ 1.5 ജിബി തീര്‍ന്നാല്‍ മാത്രമേ 10 ജിബി ഉപയോഗിക്കാന്‍ സാധിക്കൂ.

അധിക ഡാറ്റ ലഭിക്കുവാന്‍ ഓഫറുകളും അക്കൗണ്ട് വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ജിയോയുടെ 1991, 1299 എന്നീ ഐവിആര്‍ നമ്പറുകളിലേക്ക് വിളിക്കണം. സൗജന്യ ഡാറ്റ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ മൈ ജിയോ ആപ്പില്‍ മൈ പ്ലാന്‍സ് സെക്ഷന്‍ സന്ദര്‍ശിച്ചാല്‍ മതി. പ്ലാന്‍ വിവരങ്ങള്‍ക്ക് കീഴില്‍ ആഡ് ഓണ്‍ ഡാറ്റാ വിവരങ്ങള്‍ കാണാന്‍ സാധിക്കും.

error: Content is protected !!