റിസ്‌വാൻ അലി കടന്നു ബ്ലാസ്റ്റർസിൽ …

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഫുട്ബോൾ പ്രേമികൾക്കിടയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച റിസ്‌വാൻ അലി ഇനി ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി സെക്കന്റ് ഡിവിഷൻ ഐ ലീഗിൽ. ഇത് വരെ നടന്ന രണ്ടു മത്സരങ്ങളിലും ഗോൾ നേടിക്കൊണ്ട് തന്റെ വരവ് അറിയിച്ചിരിക്കുകയാണ് റിസ്‌വാൻ അലി. ആദ്യ മത്സരത്തിൽ ഓസോൺ എഫ് സിക്കെതിരെയും രണ്ടാം മത്സരത്തിൽ ഹൈദരാബാദിൽ നിന്നുള്ള ഫത്തേഹ് എഫ് സിക്കുമെതിരെയാണ് റിസ്‌വാൻ ഗോളുകൾ നേടിയത്.

കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശികളായ മുഹമ്മദാലിയുടെയും ഖൈറുന്നിസയുടെയും മകനാണ്‌ റിസ്‌വാൻ അലി. കൈക്കോട്ട് കടവ് സ്‌കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബ്രദേർസ് വൾവക്കാട് സംഘടിപ്പിച്ച ഫുട്ബോൾ ക്യാമ്പിൽ വെച്ചാണ് റിസ്‌വാനിലുള്ള ഫുട്ബോൾ ടാലന്റ് കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം സബ് ജൂനിയർ ഡിസ്ട്രിക്ട് ടീമിലേക്കു വിളിക്കുകയായിരുന്നു. ടീം പ്രഖ്യാപിച്ചപ്പോൾ ടീം ക്യാപ്റ്റൻ ആക്കിയത് റിസ്‌വാൻ അലിയെ ആയിരുന്നു.

പിന്നീട് ഫുട്ബോൾ ഫോക്സ് ചെയ്യാൻ ഉദിനൂർ സ്‌കൂളിലേക്ക് മാറുകയായിരുന്നു. അവിടെ നിന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി ) കൊല്ലത്തേക്ക് സെലക്ഷൻ കിട്ടി. സായി കൊല്ലത്തിനു വേണ്ടി തന്റെ പതിനാറാം വയസ്സിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും അത് വഴി സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. സന്തോഷ് ട്രോഫി ക്യാംപിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ഐ എം വിജയൻറെ റെക്കോർഡ് തകർത്തു കൊണ്ടായിരുന്നു അന്ന് ക്യാമ്പിൽ റിസ്‌വാൻ അലി എത്തിയത്. പിന്നീട് പൂനെ എഫ് സി അക്കാദമിയിൽ സെലക്ഷൻ എത്തി. അവിടെ നിന്നാണ് കേരളക്കരയുടെ അഭിമാനമായി വന്ന ഗോകുലം എഫ് സി ക്ലബിലേക് വിളി വന്നത്. ഇതിനിടെ നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായി കണ്ണൂർ യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ടീമിന്റെ ക്യാപ്റ്റൻ ആയിട്ടുണ്ടായിരുന്നതും റിസ്‌വാൻ അലി ആയിരുന്നു. ഇന്ത്യയിലെ മുഴുവൻ സർവകലാശാലകളും പങ്കെടുത്ത ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ നിന്ന് തന്നെ മനസിലാക്കാം ഈ താരത്തിന്റെ കഴിവ് എത്രത്തോളമുണ്ടെന്ന്. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഐ ലീഗ് ടീം ആയ ചെന്നൈ സിറ്റി എഫ് സിയിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്യുകയായിരുന്നു.

ഇപ്പോൾ കേരളക്കരയുടെ വികാരം മഞ്ഞപ്പടയിൽ ജോയിൻ ചെയ്തിരിക്കുകയാണ് ഈ യുവതാരം.
കണ്ണൂർ കാസർഗോഡ് മേഖലയിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ ബ്രദേർസ് വൾവക്കാട് താരമായ റിസ്‌വാൻ അലിയുടെ പാത പിൻപറ്റി ഒരുപിടി താരങ്ങളാണ് ബ്രദേർസ് വൾവക്കടിലൂടെ വളർന്നു വരുന്നത്.

error: Content is protected !!