ലോകകപ്പ്‌ കാണാന്‍ വിസ വേണ്ടെന്ന് റഷ്യ

റഷ്യയില്‍ ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിന് എത്തുന്നവര്‍ക്ക് വീസ വേണ്ടെന്ന് റഷ്യ. കളി കാണുവാനുള്ള ടിക്കറ്റ് മാത്രം മതിയാകും ഫുട്ബോള്‍ പ്രേമികള്‍ക്ക് ഫുട്ബോള്‍ പൂരം കാണുവാന്‍ റഷ്യയിലെത്താന്‍. ഈ ആനുകൂല്യം ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ കളി കാണാന്‍ വരുന്നവര്‍ മാത്രമാണ്.

വീസ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശിപ്പിക്കാനായി ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യമാണ്. ലോകകപ്പിന് പരമാവധി വിദേശ ആരാധകരെ എത്തിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് നടപടി.

ടിക്കറ്റെടുക്കുന്നതിന്റെ കൂടെ പ്രത്യേകമായി രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് ലോകകപ്പ് വെബ്‌സൈറ്റില്‍ നിന്നു കാര്‍ഡുകള്‍ ലഭിക്കും. ഇതുവരെ ആദ്യഘട്ട ടിക്കറ്റുകള്‍ 3,56,700 എണ്ണം വിറ്റു പോയിട്ടുണ്ട്. ഫുട്‌ബോള്‍ ലോകകപ്പിനു ജൂണ്‍ 14നു തുടക്കമാകും.ഇതിനു പുറമെ കളി നടക്കുന്ന ദിവസങ്ങളില്‍ ഈ കാര്‍ഡുപയോഗിച്ച് നഗരത്തില്‍ സൗജന്യ യാത്ര നടത്താനും സാധിക്കും.

error: Content is protected !!