മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്

ഡെറാഡൂൺ–ഡൽഹി പാതയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു പരുക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റ ഷമിയെ ഡെറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഷമിയുടെ തലയ്ക്കാണ് പരുക്കേറ്റത്. തലയിൽ തുന്നലുമുണ്ട്.

നേരത്തെ ഷമിക്കെതിരെ ഭാര്യ ഉയര്‍ത്തിയ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് താരത്തെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ആരോപണങ്ങളില്‍ സത്യമില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ പുതുക്കിയിരുന്നു.

ഒത്തുകളിക്കാനായി ഷമി പാകിസ്ഥാനി യുവതിയില്‍ നിന്ന് പണം പറ്റിയെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ ആരോപണം. ഇംഗ്ലണ്ടിലെ വ്യവസായിക്ക് വേണ്ടിയാണ് പാകിസ്ഥാനി യുവതി ഇടനിലക്കാരി ആയതെന്നുമായിരുന്നു ഭാര്യയുടെ ആരോപണം. ഇതോടൊപ്പം ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ ഭാര്യ കേസ് നല്‍കിയിട്ടുണ്ട്.

error: Content is protected !!