ദിവസവും ഇഞ്ചി കഴിച്ചാല്‍

ഇഞ്ചിയെ കുറിച്ചു മലയാളികളോട് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. എങ്കിലും ഇഞ്ചിയുടെ മഹാത്മ്യത്തെ കുറിച്ചു ഇപ്പോഴും നമ്മള്‍ വേണ്ടത്ര ബോധവാന്മാരല്ല. ആവശ്യത്തിലധികം ഔഷധഗുണങ്ങള്‍ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്.

കൊളസ്‌ട്രോളിന്

ഹൃദയാരോഗ്യത്തിന് നല്ലതാണ് ഇഞ്ചി. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും. ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാനും ഇഞ്ചിക്ക് കഴിയും.

ജലദോഷം തടയാന്‍

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

മലബന്ധത്തിന് പരിഹാരം

ശോധനയ്‌ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അതിനുള്ള ഏറ്റവും നല്ല പരിഹാരം മാര്‍ഗമാണ് ഇഞ്ചി. ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം പരിഹരിക്കാം.

തലകറക്കം മാറാന്‍

തലകറക്കം മാറിക്കിട്ടാന്‍ ഇഞ്ചിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ സാധിക്കും. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലകറക്കത്തിനും ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.

ദഹനക്കേടിന്

വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ തടയുന്നതിന് ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ദഹനസംബന്ധമായി ഉണ്ടാകുന്ന വയറുവേദനയ്ക്ക് ഇഞ്ചിയും ഉപ്പും ചേര്‍ത്ത മിശ്രിതം കഴിക്കുന്നതും നല്ലതാണ്.

error: Content is protected !!