തേന്‍ കഴിച്ചാല്‍ ക്യാന്‍സറിനെ അകറ്റാം

തേന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രുചി മാത്രമല്ല, ഇവ ആരോഗ്യവും തരും. തികച്ചും പ്രകൃതിദത്തമായ ഒന്നാണ് തേന്‍. തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം തേന്‍ ഉപയോഗിക്കുന്നുണ്ട്. തേന്‍ ദിവസവും കഴിക്കുന്നത് ചില രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ചിലത് കഴിക്കുന്നതും ക്യാന്‍സറിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ആന്‍റിഓക്‌സിഡന്റുകള്‍ എന്നിവയേറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണിത്. തേന്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സറില്‍ നിന്നും സംരക്ഷണം നല്‍കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

error: Content is protected !!