ഉസൈന്‍ ബോള്‍ട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ??

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ട്രാക്കിനോട് വിടപറഞ്ഞ സ്‌പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയില്‍ കാണാനാകുമോ ?. ട്വിറ്ററിര്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ താരം കായികലോകത്തിന്റെ മുഴുവന്‍ ആകാംക്ഷയും ഫിനിഷിംഗ് പോയന്റിലേക്ക് എത്തിച്ചിരിക്കുകയാണ് ബോള്‍ട്ട് ഇപ്പോള്‍. താന്‍ ഫുട്ബോള്‍ ടീമുമായി കരാറിലെത്തിയെന്നും ടീമേതാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നും ബോള്‍ട്ട് വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ട്രാക്കിനോട് വിട പറഞ്‍ ബോള്‍ട്ട് ഫുട്ബോളിനോടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടുമുള്ള തന്റെ ഇഷ്ടം ഒരിക്കലും മറച്ചുവെച്ചിട്ടില്ല. മാഞ്ചസ്റ്ററിനുവേണ്ടി കളിക്കുകയാണ് തന്റെ എക്കാലത്തെയും വലിയ സ്വപ്നമെന്നും ബോള്‍ട്ട് മുമ്പ് പറഞ്ഞിട്ടുണ്ട്. അതേസമയം, ബോള്‍ട്ടിന്റെ വീഡിയോക്ക് താഴെ നിരവധി ആരാധകര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ബോള്‍ട്ട് ബൊറൂസിയയില്‍ ചേര്‍ന്നെന്നും ഡര്‍ബന്‍ റെഡ് ഡെവിള്‍സില്‍ ചേര്‍ന്നെന്നുമെല്ലാമാണ് ആരാധര്‍ പ്രചരിപ്പിക്കുന്നത്.

വിരമിച്ചതിനുശേഷം ബുണ്ടസ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനൊപ്പെ പരിശീലനം നടത്താന്‍ ബോള്‍ട്ടിന് ക്ഷണം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ വെങ്കലം മാത്രം നേടിയ ബോള്‍ട്ട് ട്രാക്കില്‍ പരിക്കേറ്റ് വീണത് വേദനിക്കുന്ന കാഴ്ചയായിരുന്നു.

You may have missed

error: Content is protected !!