ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20യി​ൽ രോ​ഹി​ത് നാ​യ​ക​ൻ

ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ൽ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ജ​സ്പ്രീ​ത് ബും​റ, കു​ൽ​ദീ​പ് യാ​ദ​വ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ​ക്കു വി​ശ്ര​മം ന​ൽ​കി​യാ​ണ് ബി​സി​സി​ഐ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു പ​ക​ര​ക്കാ​രാ​യി ദീ​പ​ക് ഹൂ​ഡ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, വി​ജ​യ് ശ​ങ്ക​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, റി​ഷ​ഭ് പ​ന്ത് എ​ന്നി​വ​ർ ടീ​മി​ലെ​ത്തി.

ശ്രീ​ല​ങ്ക​യു​ടെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലെ ഏ​ക​ദി​ന, ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ൽ രോ​ഹി​താ​ണ് ടീ​മി​നെ ന​യി​ച്ച​ത്. ശി​ഖ​ർ ധ​വാ​നാ​ണ് പ​ര്യ​ട​ന​ത്തി​ൽ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ.

ശ്രീ​ല​ങ്ക​യും ബം​ഗ്ലാ​ദേ​ശു​മാ​ണ് പ​ര​ന്പ​ര​യി​ലെ മ​റ്റ് ടീ​മു​ക​ൾ. മാ​ർ​ച്ച് ആ​റു മു​ത​ൽ 18 വ​രെ​യാ​ണ് മ​ത്സ​രം. ഈ ​പ​ര​ന്പ​ര​യ്ക്കു ശേ​ഷം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ഐ​പി​എ​ലി​ന്‍റെ തി​ര​ക്കു​ക​ളാ​ണ്. ഐ​പി​എ​ലി​നു​ശേ​ഷം ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ടീം ​ഇം​ഗ്ല​ണ്ടി​ലേ​ക്കു തി​രി​ക്കും. ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ നീ​ളു​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് ഇം​ഗ്ല​ണ്ടി​ൽ ഇ​ന്ത്യ​ക്കു​ള്ള​ത്.

error: Content is protected !!