പ്ലേ ഓഫ്‌ കാണാതെ മുംബൈ പുറത്ത്; ബ്ളാസ്റ്റേഴ്സിനാശ്വാസം

എഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് കാണാതെ മുംബൈ സിറ്റി പുറത്ത്. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസ് മുംബൈയെ തകര്‍ത്തത്. നന്ദകുമാര്‍, മിയാബാഹെ, അരാന, കാലു ഉച്ചെ, ചാങ്‌ത്തെ എന്നിവരാണ് ഡല്‍ഹിക്കായി സ്‌കോര്‍ ചെയ്തത്. എവേര്‍ട്ടണ്‍ സാന്റോസിന്റെ വകയായിരുന്നു മുംബൈയുടെ ആശ്വാസഗോള്‍.

മുംബൈ പുറത്തായതോടെ ചെന്നൈയിന്‍ എഫ്‌സി പ്ലേ ഓഫിലെത്തി. ചെന്നൈയിന് 17 കളികളില്‍ നിന്ന് 29 പോയിന്റാണുള്ളത്. 17 കളികളില്‍ നിന്ന് 23 പോയിന്റുള്ള മുംബൈയ്ക്ക് പരമാവധി നേടാനാകുക 26 പോയിന്റ് മാത്രമാണ്.മുംബൈ പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് അല്‍പം ആശ്വാസം പകരുന്നുണ്ട്.

error: Content is protected !!