ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരമ്പര സ്വന്തമാക്കാന്‍ വിജയം അനിവാര്യമായിരിക്കെ ഇന്ത്യന്‍ ബൗളിംഗ് നിരയിലെ കുന്തമുനയായ ജസ്പ്രിത് ഭുംറ മൂന്നാം ടി20യിലും പുറത്തിരിക്കും.

വയറുവേദന കാരണമായിരുന്നു ഭുംറ രണ്ടാം ടി20യില്‍ കളിക്കാതിരുന്നത്. ഭുംറയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതാണ് താരം പുറത്തിരിക്കാന്‍ കാണമെന്നാണ് സൂചന.

ഭുംറ കളിക്കുന്നില്ലെങ്കില്‍ ഷാര്‍ദുല്‍ താക്കൂര്‍ തന്നെയാണ് പകരക്കാനാവാന്‍ സാധ്യതയുള്ളത്.

പരമ്പരയില്‍ ആദ്യമത്സരം വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ആറുവിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ച വെച്ച സന്ദര്‍ശകര്‍ ബൗളിംഗില്‍ പരാജയപ്പെടുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഭേദപ്പെട്ട ബൗളിംഗ് പ്രകടനമാണ് ഭുംറ കാഴ്ച്ച വെച്ചത്. രണ്ടാം മത്സരത്തില്‍ ഭുംറയ്ക്ക് പകരം ടീമിലെത്തിയ ഷാര്‍ദുല്‍ താക്കൂര്‍ മിച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്നാലും നിര്‍ണ്ണായക മത്സരത്തില്‍ പരിചയ സമ്പന്നനായ ഊുംറ ടീമില്‍ നിന്ന് പുറത്താവുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടിരുന്നു. അവസാന ടെസ്റ്റ് മത്സരം വിജയിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏകദിന പരമ്പരയില്‍ 5-1ന് പരാജയപ്പെടുത്തി.

error: Content is protected !!