അടുത്ത വര്‍ഷം ബ്ലാസ്റ്റേഴ്സിന്‍റെ കൂടെയുണ്ടാകുമോ? ഡേവിഡ് ജയിംസ് പറയുന്നു

കൊച്ചി: ഐഎസ്എല്ലിലെ അടുത്ത സീസണിലും കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകനും മുന്‍ ഇംഗ്ലീഷ് താരവുമായ ഡേവിഡ് ജയിംസ്. ചെന്നൈയക്കെതിരെ നിര്‍ണ്ണാമയ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡേവിഡ് ജയിംസ്.

ഈ സീസണില്‍ പ്രത്യേക സാഹചര്യത്തിലാണ് ടീമിനൊപ്പം ചേര്‍ന്നത്. കളിക്കാരില്‍ പലരെയും എനിക്കറിയില്ലായിരുന്നു. അവരില്‍ ഭൂരിഭാഗംപേര്‍ക്കും എന്നെയും. അതുകൊണ്ടുതന്നെ എന്നെ പരിശീലകനാക്കിതിനെതിരെ പലയിടത്തു നിന്നും ചോദ്യങ്ങളുണ്ടായി. എന്നാല്‍ എനിക്കൊപ്പമുള്ള പ്രതിഭാധനരുടെ സംഘം എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിച്ചു. അത് ടീമിന്റെ സമീപനത്തിലും മാറ്റം വരുത്തി.

ചെന്നൈയ്‌ക്കെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്എല്ലിലെ എല്ലാ ടീമുകളും മികച്ച പോരാട്ടമാണ് നടത്തിയത്. പോയന്റ് പട്ടികയിലെ സ്ഥാനത്തിനൊന്നും വലിയ പ്രസക്തിയില്ല. ബെര്‍ബറ്റോവ് ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതല്ല അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന ഉണര്‍ലും ഊര്‍ജ്ജവുമാണ് പ്രധാനം. കോച്ചിംഗ് ലൈസന്‍സുള്ള ബെര്‍ബ ടീമിലെ യുവതാരങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജെയിംസ് പറഞ്ഞു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ജീവന്മരണപോരാട്ടമാണ്. തോറ്റാല്‍ ബ്ലാസ്റ്റേഴ്‌സിന് ഈ സീസണിലെ പ്രേഓഫ് പ്രതീക്ഷകള്‍ അവസാനിപ്പിക്കാം.

error: Content is protected !!