കൊല്‍ക്കത്തയില്‍ തീ പാറുന്നു:കേരളം 2-1 ന് മുന്നില്‍

കൊല്‍കത്തയിലെ തീപാറുന്ന പോരാട്ടത്തില്‍ മുപ്പത്തിമൂന്നാം മിനുട്ടിലാണ് കേരളബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടുന്നത്. പ്രശാന്തിന്റെ ക്രോസ്സില്‍ ഗുഡ്ജോണ്‍ ബാൽവിൻസന്‍ന്‍റെ ഹെഡറില്‍ ഗോള്‍ പിറന്നു.അവിടെയും കൊല്‍ക്കത്ത ചെറിയ പ്രതിരോധം തീര്‍ത്തു.

അഞ്ചു മിനിട്ടിനകം ,കൊല്‍ക്കത്ത മുപ്പതി എട്ടാം മിനുട്ടില്‍ തിരിച്ചടിനല്‍കി. കേരളത്തിന്‍റെ ബോക്സില്‍ നിന്നും ബെര്‍ബറ്റിലിയോവിന്റെ പാസിംഗ് കൊല്‍ക്കത്ത താരം ടെയിലര്‍ കൈക്കലാക്കി ലോങ്ങ്‌ റെയിഞ്ചിൽ ഗോള്‍ സ്വന്തമാക്കി.

തുടര്‍ന്ന് അന്‍പത്തിഅഞ്ചാം മിനുട്ടില്‍ ഗുഡ്ജോണ്‍ ബാൽവിൻസന്‍ന് വീണ്ടും ഗോള്‍വലയനക്കി.

You may have missed

error: Content is protected !!