കൊല്‍ക്കത്തയില്‍ തീപാറുന്ന പോരാട്ടം …

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- അമര്‍ തൊമാര്‍ കൊല്‍ക്കത്ത മത്സരത്തിന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തുടക്കമായി. കളി തുടങ്ങി 23 മിനുട്ട് പിന്നിടുമ്പോള്‍ ഇരു ടിമുകളും ഗോളുകള്‍ നേടിയിട്ടില്ല.കേരളം പ്രതിരോധത്തില്‍ ഊന്നിയും കൊല്‍കത്ത കേരളത്തിന്‍റെ പ്രതിരോധത്തെ മറികടക്കുന്ന പ്രകടനവുമാണ് നടത്തുന്നത്. ബ്ലാസ്റ്റേഴ്സ് നിരയില്‍ പരുക്കേറ്റ് മടങ്ങിയ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പകരം ദിമിത്താര്‍ ബെര്‍ബറ്റോവ് തിരിച്ചെത്തി. മലയാളി താരങ്ങളായ സി.കെ വിനീതും പ്രശാന്ത് കെയും ആദ്യ ഇലവനില്‍ കളിക്കുന്നുണ്ട്. ഗുഡ്ജോണ്‍, വീനിത്, ബെര്‍ബറ്റോവ് ത്രിമൂര്‍ത്തികളാണ് മഞ്ഞപ്പടയുടെ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്.

സുബാശിഷ് റോയിയാണ് പതിനഞ്ചാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് വലകാക്കുന്നത്. അതേസമയം കൊല്‍ക്കത്ത നിരയില്‍ സൂപ്പര്‍ താരം റോബീ ക്വീന്‍ കളിക്കാത്തത് മഞ്ഞപ്പടയ്ക്ക് ആശ്വാസമാണ്. 20 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചാല്‍ ജംഷെഡ്പൂരിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം.

error: Content is protected !!