ഹ്യുമേട്ടന് പരിക്ക്; കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹ്യൂമേട്ടന് പരിക്കേറ്റതാണ് മഞ്ഞപ്പടയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. സീസണിന്റെ തുടക്കം മുതല്‍ പരിക്കില്‍ വലഞ്ഞിരുന്ന ഹ്യൂമിന് പൂനെ സിറ്റിക്കെതിരായ മത്സരത്തിലും പരിക്കേറ്റിരുന്നു.

പരിക്ക് സാരമുള്ളതാണെന്നും ഈ സീസണില്‍ ഹ്യൂമിന്റെ സേവനം ബ്ലാസ്റ്റേഴ്‌സിന് ലഭിക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണനിരയില്‍ നിര്‍ണായക താരമായ ഹ്യൂം കൂടി ടീമിലില്ലാതാകുന്നതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴും. കെസിറോണ്‍ കിസിറ്റോ, ദിമതര്‍ ബെര്‍ബറ്റോവ് എന്നീ താരങ്ങളും പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്താണ് എന്നിരിക്കെ ഹ്യൂമിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് കൂനിന്മേല്‍ കുരുവാകും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ഗോള്‍ റെക്കോര്‍ഡുള്ള ഹ്യൂം ഇതുവരെ 26 ഗോളുകളാണ് സ്വന്തമാക്കിയത്. പരിക്കില്‍ നിന്നും താരം പെട്ടെന്ന് മോചിതനാകട്ടെ എന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ആശംസിച്ചു.

error: Content is protected !!