കൊച്ചി സ്റ്റേഡിയം മാരക്കാന പോലെയെന്ന് മാഴ്‌സെലീഞ്ഞോ

കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചാലും തോറ്റാലും ഐഎസ്എലിന്റെ ചരിത്രത്തില്‍ ഒരിയ്ക്കലും മറക്കാനിടയില്ലാത്തത് കേരളത്തിന്റെ മഞ്ഞപടയെ ആണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനോട് എതിര്‍ടീമുകള്‍ക്കും ഒരേ ഒരു കാര്യത്തില്‍ മാത്രമാകും അസൂയ. സ്‌റ്റേഡിയത്തില്‍ ഇരമ്പിയെത്തുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെപോലെ മറ്റൊരു ടീമിനും ഇതുവരെ നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ കൊച്ചിയില്‍ കളിക്കാനെത്തുന്ന എതിര്‍ടീമുകള്‍ക്ക് ഏറ്റവും വെല്ലുവിളി സ്‌റ്റേഡിയം മഞ്ഞക്കടലാകുന്നതുമാണ്.

12 പേരുമായാണ് കൊച്ചിയില്‍ തങ്ങള്‍ക്ക് കളിക്കേണ്ടി വരുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ വരുന്ന ടീമുകളുടെ പരിശീലകര്‍ പറയുന്നതും ആരാധകരുടെ ഉറച്ച പിന്തുണ കണ്ടിട്ടാണ്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ഉപമ ലഭിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്. അതും ഐഎസ്എല്ലിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ എഫ്‌സി പൂനെ താരം മാഴ്‌സലീഞ്ഞോയില്‍ നിന്ന്. ബ്രസീലിലെ ലോകപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തോടാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ കൊച്ചി സ്‌റ്റേഡിയമെന്നാണ് ബ്രസീലിയന്‍ താരമായ മാഴ്‌സലീഞ്ഞോ പറഞ്ഞത്. കൊച്ചിയില്‍ കളി കാണാനെത്തുന്ന ആരാധകരുടെ ആവേശം തന്നെ അമ്പരപ്പിച്ചുവെന്നം മാഴ്‌സെലീഞ്ഞോ പറഞ്ഞു.

തന്നെ സംബന്ധിച്ച് ഇത്ര ഫുട്‌ബോള്‍ ആരാധകര്‍ ഇന്ത്യയിലുണ്ടെന്ന കാര്യം പുതിയ അറിവാണ്. അത് തനിക്ക് നേരില്‍ ബോധ്യപ്പെടുകയും ചെയ്തു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാഴ്‌സലീഞ്ഞോ വ്യക്തമാക്കി. അതേസമയം, അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ കാണുമോ എന്ന ചോദ്യത്തിനുള്ള മറുപടി അദ്ദേഹം ചിരിയിലൊതുക്കി.

പൂനെയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം സൂപ്പര്‍ താരം സികെ വിനീത് നേടിയ ഗോളിനാണ് കേരളം പൂനെയ്‌ക്കെതിരേ 2-1ന ജയിച്ചത്. മത്സരത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കെതിരേയുണ്ടായ അക്രമം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും മാഴ്‌സെലീഞ്ഞോ പറഞ്ഞു.

error: Content is protected !!