ഒളിമ്പിക് ടാലന്‍റ് ഹണ്ട് : ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-3 കണ്ണൂരിൽ

ഒളിമ്പിക്ക്സ് ലക്ഷ്യമാക്കി കായിക താരങ്ങളെ കണ്ടെത്തി വാര്‍ത്തെടുക്കാന്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡും നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റി (NYCS) യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-3 കണ്ണൂര്‍ ജില്ലാ ട്രയല്‍ ജനുവരി 14 ഞായറാഴ്ച്ച മാങ്ങാട്ടുപറമ്പിലുള്ള KAP ക്യാമ്പ് ഗ്രൗണ്ടില്‍ നടത്തുന്നു. 100 മീ., 200 മീ, 400 മീ എന്നീ ഇനങ്ങളാണുള്ളത്.കണ്ണൂര്‍, കാസറഗോഡ്, വയനാട്, കോഴിക്കോട് ജില്ലയിലുള്ള 11-17 വയസ്സിനിടയിലുള്ള ആൺകുട്ടികൾക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.

ഓള്‍ ഇന്ത്യാ തലത്തില്‍ നടക്കുന്ന ടാലന്‍റ് ഹണ്ട് പ്രോഗ്രാമിന് കേരളത്തില്‍ കണ്ണൂരിനു പുറമെ നാല് ട്രയല്‍ കേന്ദ്രങ്ങള്‍ കൂടിയുണ്ട്. ട്രയലിലൂടെ കണ്ടെത്തുന്ന അത്‌ലീറ്റുകളെ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് സ്പോണ്‍സര്‍ ചെയ്യും. അവരവര്‍ക്ക് ഇപ്പോള്‍ കോച്ചിംഗ് ചെയ്തു കൊണ്ടിരിക്കുന്ന കോച്ചിന്‍റെ കീഴില്‍ തന്നെ പരിശീലനം തുടരാവുന്നതാണ്. വര്‍ഷത്തില്‍ രണ്ട് നാഷണല്‍ ക്യാമ്പും ഒരു ഇന്‍റര്‍ നാഷണല്‍ ക്യാമ്പും ലഭിക്കും.

അണ്ടര്‍ 14 അണ്ടര്‍ 17 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ട്രയല്‍ നടത്തുന്നത് 2001, 2002, 2003 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അണ്ടര്‍ 17 ലും 2004, 2005, 2006 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അണ്ടര്‍ 14 കാറ്റഗറിയിലും മത്സരിക്കണം. ഓരോ ഇനത്തിലും പ്രത്യേക സമയക്രമമനനുസരിച്ചാണ് സെലക്ഷന്‍. ജില്ലാതല സെലക്ഷന്‍ ലഭിക്കുന്ന അത്ലറ്റുകളെ സംസ്ഥാനതലത്തിലും തുടര്‍ന്ന് ദേശീയ തലത്തിലും നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുപ്പിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജിസ്ന മാത്യു, പ്രസില ഡാനിയേല്‍ എന്നിവരുടെ പരിശീലനം നടന്നു വരുന്നു.

കണ്ണൂര്‍ ട്രയലില്‍ പങ്കെടുത്ത സെലക്ഷന്‍ ലഭിക്കാതിരിക്കുന്നവരില്‍ നിന്ന് നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നവര്‍ക്ക് പ്രോത്സാഹന ക്യാഷ് പ്രൈസും ഏറ്റവും കൂടുതല്‍ അത്ലറ്റുകളെ പങ്കെടുപ്പിക്കുന്ന സ്കൂളിന് ഗെയ്ല്‍ സ്പീഡ് സ്റ്റാര്‍ ട്രോഫിയും നല്‍കും. താല്പര്യമുള്ള യുവഅത്ലറ്റുകള്‍ ജനുവരി 14 ന് രാവിലെ 7 മണിക്ക് ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, ആധാര്‍കാര്‍ഡിന്‍റെ കോപ്പിയും സഹിതം ഗ്രൗണ്ടില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ വാട്സ്ആപ്പ് നമ്പറില്‍ മെസ്സേജ് ചെയ്യുക. ഫോണ്‍ നമ്പര്‍:8893120554, 8921877459.

error: Content is protected !!