ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍.

ഡേവിഡ് ജയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍. റെനി മ്യൂലന്‍സ്റ്റീന്റെ പകരക്കാരനായാണ് ഡേവിഡിനെ നിയമിച്ചത്. 2014ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും പരിശീലകനുമായിരുന്നു. കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് ടീം മാനേജ്‌മെന്റുമായി ധാരണയിലെത്തിയത്.

ഇന്നലെ രാത്രി തന്നെ കൊച്ചിയിലെത്തിയ ഡേവിഡ് ജയിംസുമായി ബ്ലാസ്റ്റേഴ്‌സ് മാനെജ്‌മെന്റ് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പരിശീലക ചുമതല ഏറ്റെടുക്കാന്‍ ഡേവിഡ് ആദ്യമേ സമ്മതമറിയിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്ന ഡേവിഡ് ജയിംസിനു ആദ്യ സീസണിലെ അനുഭവവും പരിശീലക കുപ്പായം വീണ്ടുമണിയാന്‍ കരുത്താകും.

11 മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ മറ്റാരും പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ തയാറാകാത്തതും ജയിംസിന് വഴിയൊരുക്കി. ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം കമന്റേറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഡേവിഡ് ജയിംസിന് മറ്റ് ഉത്തരവാദിത്തങ്ങളുമില്ല.

error: Content is protected !!