കോപ്പലാശാന്‍റെ തട്ടകത്തില്‍ ഇന്ന് ഹ്യൂമേട്ടന്‍ ..

ജാംഷെഡ്പൂരിലെ ജെ.ആര്‍. ഡി ടാറ്റ സ്പോല്‍ടസ് കോംപ്ലക്സ് സ്റ്റേഡിയം ഇന്ന് തീ പാറുന്ന പോരാട്ടത്തിനാണ് സാക്ഷിയാവുക.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസറ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ സറ്റീവ് കോപ്പലിന്റെ ജാംഷെഡ്പൂര്‍ എഫ്.സിയും പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ എത്തുന്ന കേരള ബ്ലാസറ്റേഴ്സും വൈകിട്ട് 8 മണിക്ക് ഏറ്റുമുട്ടും.

റെനെ മ്യൂലെന്‍സ്റ്റീന്‍ കേരള ബ്ലാസറ്റേഴ്സ് വിട്ടതിനുശേഷം മഞ്ഞപ്പടയുടെ പരിശീലകനായി എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴില്‍ തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചു. അടുത്ത വിജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാനുള്ള മോഹവുമായാണ് ഇന്ന് ബ്ലാസറ്റേഴ്സ് ഇറങ്ങുന്നത്.ഫോമിലേക്കു തിരിച്ചു വന്ന ഇയാന്‍ ഹ്യൂം എന്ന കാനഡക്കാരന്റെ ഗോളുകളിലാണ് ബ്ലാസറ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെതിരെയും, മുംബൈ സിറ്റിയ്ക്കെതിരെയും കഴിഞ്ഞ മത്സരങ്ങളില്‍ വിജയം നേടിയത്. ഈ വര്‍ഷം കേരള ബ്ലാസറ്റേഴ്സ് തോറ്റിട്ടില്ല.

തുടക്കം ജനുവരി നാലിനു പൂനെ സിറ്റിയോട് 1-1നു സമനില നേടിയ മത്സരത്തോടെ ആയിരുന്നു. അതിനുശേഷം കേരള ബ്ലാസറ്റേഴ്സ് ആകെ മാറിയിരിക്കുന്നു. ഡേവിഡ് ജെയിംസിന്റെ തിരിച്ചുവരവാണ് ബ്ലാസറ്റേഴ്സിനു പുതു ജീവന്‍ നല്‍കിയിരിക്കുന്നത്.കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച സറ്റീവ് കോപ്പലിനെ പോലും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് കേരള ബ്ലാസറ്റഴേസ് മാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബ്ലാസറ്റേഴ്സ്- ജാംഷെഡ്പൂര്‍ മത്സരം തീപാറുമെന്നുറപ്പ്. ബ്ലാസറ്റേഴ്സിന്റെ മുംബൈയ്ക്കേതിരായ വിവാദ ഗോളിന്റെ പശ്ചാത്തലത്തില്‍ കോപ്പല്‍ റഫറിമാരുടെ നിലവാരത്തെക്കുറിച്ച് വിമര്‍ശനം നടത്തിയിരുന്നു. വിവാദം ഇല്ലാത്തവിധം മികച്ച നിലവാരമുള്ള റഫ്റിമാരുടെ തീരുമാനങ്ങള്‍ വന്നാല്‍ മത്സരങ്ങളുടെ നിലവാരം ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജാംഷെ്ഡപൂര്‍ എഫ്.സി നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. കേരള ബ്ലാസറ്റേഴ്സ് 14 പോയിന്റുമായി ആറാം സ്ഥാനത്തും. കേരള ബ്ലാസറ്റേഴ്സ് ഇന്ന് ജയിച്ചാല്‍ 17 പോയിന്റോടെ ചെന്നൈയിനും ബെംഗളുരുവിനും താഴെ മൂന്നാം സ്ഥാനത്തെത്തും.ആദ്യ സീസണില്‍ കേരള ബ്ലാസറ്റേഴ്സിന്റെ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിന്റെ കീഴില്‍ 17 മത്സരങ്ങളാണ് കളിച്ചത് അതില്‍ ആറ് ജയം സ്വന്തമാക്കിയിരുന്നു അതിനുശേഷം സറ്റീവ് കോപ്പലിന്റെ കീഴില്‍ കഴിഞ്ഞ സീസണിലാണ് എറ്റവും മികച്ച വിജയങ്ങള്‍ നേടാനായത് ഈ 17 മത്സരങ്ങള്‍ കളിച്ചതില്‍ എഴ് ജയം സ്വന്തമാക്കാന്‍ കേരള ബ്ലാസറ്റേഴ്സിനു കഴിഞ്ഞു.

ഈ സീസണില്‍ ഡേവിഡ് ജെയിംസ് മടങ്ങി എത്തിയതിനുശേഷം ഒരു സമനിലയും രണ്ട് ജയവും നേടിക്കൊടുത്തു. തന്റെ ടീമിന്റെ ഫോമില്‍ ഡേവിഡ് ജെയിംസിനു ആത്മവിശ്വാസമുണ്ട്. അതേപോലെ വിജയങ്ങളിലൂടെ മാത്രമെ നിലനില്‍്പ്പുള്ളുവെന്നും അദ്ദേഹത്തിനു വ്യക്തമാണ്.കൊച്ചിയില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ടു ടീമുകളും ഗോള്‍ രഹിത സമനില പങ്കുവെച്ചു പിരിഞ്ഞിരുന്നു.

error: Content is protected !!