കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനെ മ്യുളസ്റ്റീൻ രാജിവെച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനെ മ്യുളസ്റ്റീൻ രാജിവെച്ചു. ടീമിന്റെ തുടർച്ചയായ തോൽവികളെ തുടർന്നാണ് രാജിയെന്ന് സൂചന. എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനെ വ്യക്തമാക്കി.

അതേസമയം തുടര്‍ച്ചയായ തോല്‍വിക്ക് കാരണം പരിശീലകന്‍റെ തലതിരിഞ്ഞ നിലപാടുകള്‍ ആണെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി റെനെ വന്നതുമുതല്‍ ടീമിന് ഒരറ്റ കളിയില്‍ മാത്രമാണ് ജയിക്കാനായത്.അതും പേരിന് മാത്രവും .പരിക്കേറ്റ് വിശ്രമിക്കുന്ന കളിക്കാരനെ പരിക്ക് മാറാതെ കളത്തില്‍ ഇറക്കി എന്ന പഴിയും റെനെക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

.

error: Content is protected !!