ചക്കരക്കൽ പോലീസ് സ്റ്റേഷൻ ചരിത്രത്തിലേക്ക്

പുസ്തക പ്രകാശഹത്തിന് വേദിയൊരുക്കി കലാസാംസ്കാരിക രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് ചക്കരക്കൽ സ്റ്റേഷൻ.അംബുജം കടമ്പൂരിന്റെ ഗോതമ്പു-വയലിലെ കാറ്റ് എന്ന കഥാസമാഹാരം പ്രകാശനം നിർവ്വഹിച്ചു കൊണ്ട് എഴുത്തുകാരൻ ശ്രീ.എൻ, ശശിധരൻ സാഹിത്യം സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തെ പോലെ പോലീസും സൂഹത്തിലും സാഹിത്യത്തിലും മാറ്റങ്ങളുണ്ടാക്കുന്നത് പുതിയ സംഭവമാണെന്ന് എടുത്തു പറഞ്ഞു. കണ്ണൂർ ഡി.വൈ.എസ്.പി.ശ്രീ സദാനന്ദൻ പുസ്തകം ഏറ്റുവാങ്ങി.

പോലീസിന്റെ ജനകീയ മുഖവും സാംസ്കാരിക ഇടപെSലും വിജയിക്കുന്നതിന്റെ ഉദാഹരണമാണ് പുസ തക പ്രകാശനമെന്നു സാമൂഹ്യ മാറ്റങ്ങളുടെ കാറ്റ് സാഹിത്യകൃതികളുടെ ഉദാഹരിച്ചു കൊണ്ട് പറഞ്ഞു. ‘ പുതിയ കാലം പുതിയ കഥ’ എന്ന വിഷയത്തിൽ സാഹിത്യ സംവാദം നടന്നു.പ്രസിദ്ധ കഥാകൃത്ത് സംവാദം ഉദ്ഘാ5നം ചെ യു.പുതിയ കാല കഥകളുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും സ്വന്തം കഥകളിലെ രചനാപരമായ പ്രത്യേക തയെക്കുറിച്ചു അദ്ദേഹം.സംസാരിച്ചു.പുതിയ കഥകളുടെ ഭാവുകത്വവും കാലത്തിനു മുന്നേ സഞ്ചരിക്കുന്ന കഥകളെക്കുറിച്ചു oഡോ.എൻ.ലിജി പ്രഭാഷണം നടത്തി. ശ്രീ.ദിലീപ് മാസ്റ്റർ ആശംസ പറഞ്ഞു.

സ്റ്റേഷൻ ലൈബ്രറിയിലേക് പുസ്തകം ഏറ്റുവാങ്ങി സ്റ്റേഷൻ എസ്.ഐ ശ്രീ.പി.ബിജു’ പോലീസ് സ്റ്റേഷൻ പൊതു ജനങ്ങൾക്ക് നിർഭയമായി കടന്നു വരാനുള്ള വേദിയായെന്നും അതിന് പോലീസുകാരുടെ അർപ്പണ മനോഭാവവും സേവന താല്പര്യവും വഴിയൊരുക്കിയിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞു. അതു കൊണ്ടാണ് ഒരു പുസ്തക പ്രകാശനത്തിന് വേദിയാകാൻ ചക്കരക്കൽ സ്റ്റേഷന് സാധിച്ചതെന്നു o അദ്ദേഹം. പറഞ്ഞു. പോലീസ് സ്റ്റേഷൻ നടത്തിയ സാമൂഹിക ഇടപെടലിൽ പ്രചോദനം കൊണ്ടാണ് പുസ്തക പ്രകാശനം ഇവിടെ നടത്തിയതെന്നും ചരിത്രപരമായ ഒരു പുതുമയാണ് ഈ സംരംഭം കൊണ്ട് തനിക്കും ചക്കരക്കൽ സ്റ്റേഷനും ലഭിച്ചതെന്നും മറുമൊഴിയിൽ ശ്രീമതി. അംബുജം കടമ്പൂര് എടുത്തു പറഞ്ഞു. നിറഞ്ഞ സദസ്സ് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച .

error: Content is protected !!