കോഴിക്കോട് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകൾ ഹിബ സുൽത്താനയാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയിൽ എത്തിച്ചിരുന്നു.തുടർന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. കുടുംബത്തിന് ഇൻസുലിൻ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍,ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയിൽ ഇൻസുലിൻ ഉല്പാദിപിക്കപെദടുന്ന കോശങ്ങൾ ചില കാരണങ്ങളാൽ നശിക്കപെടുകയും തത്ഫലമായി ഇത്തരകാരിൽ ഇൻസുലിൻ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ ഇൻസുലിൻ കുത്തി വെപ്പുകൾ ദിവസവും ഇവർക്ക് അത്യന്താപേക്ഷിതമാണ് . ഇൻസുലിൻ കുത്തി വെപ്പിലാതെ ഇവർക്ക് ജീവൻ നിലനിർത്തുവാൻ സാധ്യമല്ല . ഒരു വയസ്സു മുതൽ കാമാരപ്രായം അവസാനിക്കുന്നതിനു മുൻപാണ് ഇതു സാധാരണ പിടിപെടുന്നത്.മൊത്തം പ്രമേഹ രോഗികളിൽ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികൾ .

error: Content is protected !!