പറശ്ശിനി മുത്തപ്പൻ മടപ്പുര ആന്തൂർ നഗരസഭയുടെ ഗ്രീൻ പ്രോട്ടോക്കോൾ ലംഘിച്ചതായി പരാതി

പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ പ്രസാദം വിതരണം ചെയ്യുന്നത് വിലക്കിയ ഡിസ്പോസിബിൾ പാത്രത്തിൽ.ഒരു വർഷത്തോളമായി ആന്തൂർ നഗരസഭ വില്കിയിരിക്കുന്ന ഡിസ്പോസിബിൾ പാത്രങ്ങളിലാണ് പയറും തേങ്ങയും വിതരണം ചെയ്യുന്നത്.

ഇലയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നതിനാലാണ് ഡിസ്പോസിബിൾ പത്രങ്ങളിൽ പ്രസാദ വിതരണം നടത്തുന്നത്.എന്നാൽ ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാലാണ് നഗരസഭാ ഇത് കർശനമായി നിരോധിച്ചത്. ദിവസവും ഇവിടെ നൂറുകണക്കിന് പത്രങ്ങളാണ് ഉപയോഗിച്ച് തള്ളുന്നത്.

error: Content is protected !!