പനമരം ഇരട്ടക്കൊലപാതകം: പ്രതി പിടിയില്‍
പനമരം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഇറങ്ങിയോടി എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നെല്ലിയമ്ബം കുറുമ കോളനി നിവാസി അര്‍ജുനാണ് ഇരട്ടക്കൊല നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയാണ് യുവാവ്.
കഴിഞ്ഞ ജൂണ്‍ 10നാണ് നെല്ലിയമ്ബത്ത് കേശവന് മാസ്റ്ററും (75) ഭാര്യ പത്മാവതിയമ്മയും മുഖംമൂടി സംഘത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പനമരം പോലീസ് സ്റ്റേഷന് പരിധിയിലെ താഴെ നെല്ലയമ്പം കാവടത്താണ് സംഭവം.
രാത്രി 8.30ഓടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ച് തന്നെ കേശവന് മാസ്റ്റര്‍ മരിച്ചു. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചായിരുന്നു അന്വേഷണം.