പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം: മുന്നറിയിപ്പുമായി സിപിഎം

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം. സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പിലാണ് ഈ പരാമര്‍ശം.

താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചര്‍ച്ചകളും ഉയരുകയാണ്. മുസ്ലീങ്ങള്‍ക്കെതിരെ ക്രിസ്ത്യാനി വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങള്‍ തുടങ്ങി. ക്രൈസ്തവരില്‍ ചെറിയ വിഭാഗത്തിന് മേലുണ്ടായ വര്‍ഗീയ സ്വാധീനം ഗൗരവത്തോടെ കാണണമെന്നും സി പി എം കുറിപ്പില്‍പറയുന്നു.‌

ആരാധനാലയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഇടപെടണം, വിശ്വാസത്തെ ബഹുമാനിക്കണം, വര്‍ഗീയവാദികളുടെ കൈയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനിട വരുത്തരുത്, ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ബി.ജെ.പി ശക്തി നേടുന്നതിന് തടയിടണം’ തുടങ്ങിയ പരാമര്‍ശങ്ങളും കുറിപ്പില്‍ അടങ്ങിയിട്ടുണ്ട്.

error: Content is protected !!