രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന കേസുകളില്‍ ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 12.5 ശതമാനം കുറവാണ്. 431 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണനിരക്ക് 4,43,928 ആയി. ഇന്ത്യയില്‍ 3,33,47,325 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 3,42,923 ആക്ടിവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.

ഇന്നലെ 37,950 പേര്‍ രോഗമുക്തി നേടി. ഇന്നലെ 37,950 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്തെ ആകെ കൊവിഡ് രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. രണ്ടുഡോസുകളും ഉള്‍പ്പെടെ ഇതുവരെ 76,57,17,137 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
22,182 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നുവെന്ന വിലയിരുത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറയുന്നതായി ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!