കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി ജി ഡി എൽ ഡി; ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള തങ്കയം ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെൻ്റിൽ നടത്തുന്ന 2024 – 25 അധ്യയന വർഷത്തേക്കുള്ള പിജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പി ജി ഡി എൽ ഡി – പാർട്ട് ടൈം) പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി  2024 മെയ് 31. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദ തലത്തിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ചവർക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതാണ്. ഫോൺ: 0467-2211535, 9447051039

error: Content is protected !!