തിരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണം

തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ  സ്വകാര്യമേഖലയിലെ ഏതെങ്കിലും സ്ഥാപനത്തിലോ, വാണിജ്യ സ്ഥാപനത്തിലോ, വ്യവസായ സ്ഥാപനത്തിലോ, മറ്റെതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനര്‍ഹതയുള്ള ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി തൊഴിലുടമ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ അപ്രകാരം ഒരാളിന് അവധി അനുവദിക്കുന്നതിന് അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം. സ്വന്തം ജില്ലക്ക്  പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് തൊഴിലുടമ പ്രത്യേക വേതനത്തോട് കൂടി  അനുമതി നല്‍കേണ്ടതാണ്.
കൂടാതെ കര്‍ണാടക സംസ്ഥാനത്തിലെ കേരളത്തില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരുടെ സംസ്ഥാനത്തെ വോട്ട് ചെയ്യുന്നതിന്  വേതനത്തോട് കൂടിയ അവധി തൊഴിലുടമകള്‍ നല്‍കണം. ഈ ഉത്തരവ് ഐ ടി മേഖല, പ്ലാന്റേഷന്‍ മേഖല എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും.
error: Content is protected !!