കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ/ എം സി എ ലാറ്ററൽ എൻട്രി ഡിഗ്രി (സി ബി എസ് എസ് -റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 29 /04 /2024 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷകൾ

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട്  വർഷ ബി സി എ (സപ്ലിമെന്ററി) – ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2024 ഏപ്രിൽ 23, 24  തീയതികളിലായി ചിന്മയ ആർട്സ് & സയൻസ് കോളേജ് ഫോർ വുമൺ, ചാലയിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണ്ണയഫലം

പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒൻപത്, ഏഴ്, മൂന്ന് സെമസ്റ്റർ ബി എ എൽ എൽ ബി ( നവംബർ 2023) ,  മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ  രണ്ടാം സെമസ്റ്റർ എൽ എൽ ബി (മെയ് 2023) പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് 07.05.2024 മുതൽ 15.05.2024 വരെ പിഴയില്ലാതെയും 17.05.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള രണ്ടാം സെമസ്റ്റർബിരുദ മേഴ്‌സി ചാൻസ് (ഏപ്രിൽ 2024) പരീക്ഷകൾക്ക് പിഴയില്ലാതെ 07.05.2024 മുതൽ 15.05.2024  വരെയും പിഴയോടുകൂടി 17.05.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർനിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീരജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ  

അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2023 ) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)/ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് 30-04-2024 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

എം എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്)/ ജോയിന്റ് എം എസ് സി ഫിസിക്സ് (നാനോസയൻസ് & നാനോ ടെക്നോളജി)

കണ്ണൂർ കലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ എം എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്),  ജോയിൻറ് എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് 30-04-2024 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!