തിരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്   തയ്യാറാക്കിയ   തിരഞ്ഞെടുപ്പ് ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അരുണ്‍ കെ വിജയന്‍ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍, ലെയ്സണ്‍ ഓഫീസര്‍മാര്‍, ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് കലണ്ടര്‍, ജില്ലാ മാപ്പുകള്‍, സ്ഥിതിവിവര കണക്ക്, കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പട്ടിക, ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍, അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ റോള്‍ ഓഫീസര്‍മാര്‍, കണ്‍ട്രോള്‍ റൂം നമ്പറുകള്‍, ജില്ലയിലെ വോട്ടിങ്ങ് യന്ത്രങ്ങളുടെ സൂക്ഷിപ്പ്-വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രം, തിരഞ്ഞെടുപ്പ് ആപ്പുകള്‍, തിരഞ്ഞെടുപ്പ് ചരിത്രം, മാതൃകാ പെരുമാറ്റചട്ടം, ഹരിത പ്രോട്ടോക്കോള്‍, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റി, മുന്‍ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തുടങ്ങിയവയാണ് ഗൈഡിലുള്ളത്. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, ചെലവ് നിരീക്ഷക ആരുഷി ശര്‍മ, പോലീസ് ഒബ്സര്‍വര്‍ സന്തോഷ് സിംഗ് ഗൗര്‍, എ ഡി എം കെ നവീന്‍ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!