വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥിമാരുടെയും യോഗം ചേര്‍ന്നു
ലോക്‌സഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിമാരുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിളിച്ചു ചേര്‍ത്ത യോഗം  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.  പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, ചെലവ് നിരീക്ഷക ആരുഷി ശര്‍മ, പോലീസ് ഒബ്സര്‍വര്‍ സന്തോഷ് സിംഗ് ഗൗര്‍, ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ അരുണ്‍ കെ വിജയന്‍, എ ഡി എം കെ നവീന്‍ ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പെങ്കടുത്തു.
 
പോളിങ്ങ് ദിവസത്തെ പരസ്യങ്ങള്‍ക്ക് പ്രീ-സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

അച്ചടി മാധ്യമങ്ങളില്‍ പോളിങ്ങ് ദിവസവും പോളിങ്ങിന് തലേ ദിവസവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍  പ്രസിദ്ധീകരിക്കാന്‍ എംസിഎംസി പ്രീ-സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. അനുമതി ലഭിക്കാന്‍ പരസ്യം പ്രസിദ്ധീകരിക്കേണ്ട തീയ്യതിയുടെ രണ്ട് ദിവസം മുമ്പ് വൈകിട്ട് അഞ്ച് മണിക്കകം എംസിഎംസിയില്‍ അപേക്ഷ നല്‍കണം. തിരഞ്ഞെടുപ്പ് ദിവസമാണ് പരസ്യം പ്രസിദ്ധീകരിക്കേണ്ടതെങ്കില്‍ ഏപ്രില്‍ 24ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായും തിരഞ്ഞെടുപ്പിന് തലേദിവസം ആണെങ്കില്‍ 23ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായും അപേക്ഷ സമര്‍പ്പിക്കണം.

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങുന്നു.  കൗമാരക്കാര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കായി കുക്കറി, ബേക്കറി വിഭാഗങ്ങളില്‍ പരിശീലനം നല്‍കുന്നു.  ഫീസ് 5000/-രൂപ. താല്‍പര്യമുള്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ  മെയ് എട്ടിന് വൈകിട്ട് നാല് മണിക്കകം രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0497 2706904, 2933904, 9895880075.

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ മേലേ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍  അഞ്ച് മുതല്‍ 12-ാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9947763222.

error: Content is protected !!